Advertisement

മധ്യപ്രദേശ് മാതൃകയിൽ മൃദുഹിന്ദുത്വ സമീപനം നയമാക്കാൻ തീരുമാനിച്ച് കോൺഗ്രസ്

December 24, 2020
Google News 2 minutes Read

ഉത്തർപ്രദേശിലെ സംഘടനാ ശാക്തികരണത്തിനായി മധ്യപ്രദേശ് മാതൃകയിൽ മൃദുഹിന്ദുത്വ സമീപനം നയമാക്കാൻ തീരുമാനിച്ച് കോൺഗ്രസ്. 2022 ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പശുക്കളെ സംരക്ഷിയ്ക്കാൻ പ്രത്യേക പദ്ധതി വേണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് ബിജെപിയുടെ ബി.ടീമാകാനാണ് ശ്രമിയ്ക്കുന്നതെന്ന് ഉത്തർ പ്രദേശിൽ എസ്.പി, ബി.എസ്.പി പർട്ടികൾ കുറ്റപ്പെടുത്തി. കേരളത്തിലെ വെൽഫെയർ പർട്ടി ബന്ധം ദേശീയ തലത്തിൽ തന്നെ ചർച്ചയായിരിയ്‌ക്കെയാണ് ഉത്തർ പ്രദേശിൽ കടകവിരുദ്ധ നിലപട് കോൺഗ്രസ് സ്വീകരിയ്ക്കുന്നത്.

രാജ്യത്ത് കോൺഗ്രസ് തിരിച്ച് വരണമെങ്കിൽ ഉത്തർ പ്രദേശിൽ പാർട്ടി ശക്തമാകണം. ഇതിനായി 403 അംഗ നിയമസഭയിലേയ്ക്ക് 2022 ൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ മൂന്നക്കം തികയ്ക്കണം. സംസ്ഥാനത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ തന്ത്രം ഇതാണ്. കമൽനാഥ് മധ്യപ്രദേശിൽ പരിക്ഷിച്ച് വിജയിച്ച മൃദു ഹിന്ദുത്വം ഉത്തർപ്രദേശിലും ഇനിയുള്ള ദിവസങ്ങളിൽ പരീക്ഷിയ്ക്കാനാണ് കോൺഗ്രസ് തീരുമാനം. ഉത്തർപ്രദേശ് സർക്കാർ പശുക്കളെ സംരക്ഷിക്കാൻ കൂടുതൽ ശക്തമായ നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. പശുക്കളുടെ അവസ്ഥ മോശമായി തുടരുകയാണെങ്കിൽ കോൺഗ്രസ് ശക്തമായ സമരം സംസ്ഥാനത്ത് സംഘടിപ്പിയ്ക്കും എന്ന പ്രിയങ്കാ ഗാന്ധി കത്തിൽ വിവരിയ്ക്കുന്നുണ്ട്. അയോധ്യയിലെ ക്ഷേത്രനിർമാണം അടക്കമുള്ള വിഷയങ്ങളിൽ വലിയ നേട്ടം ബി.ജെ.പി വരും തെരഞ്ഞെടുപ്പുകളിലും ഉത്തർപ്രദേശിൽ ഉണ്ടാക്കും എന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. ഇതിനെ പ്രതിരോധിയ്ക്കുകയാണ് കോൺഗ്രസിന്റെ ശ്രമം. നേരത്തെ പശുക്കൾക്ക് ക്ഷേമ പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ നേരത്തെ സംസ്ഥാന കോൺഗ്രസ് ഘടകവും പ്രിയങ്കാ ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. ഇത് കൂടിയാണ് ഇപ്പോൾ കോൺഗ്രസ് പുതിയ നിലപാടിലൂടെ വിഴുങ്ങിയത്. കോൺഗ്രസിന്റെ നയം മാറ്റത്തെ മറ്റ് പ്രതിപക്ഷപാർട്ടികൾ ശക്തമായി വിമർശിച്ചു. ബി.ജെ.പിയുടെ ബി.ടീമാകാൻ കോൺഗ്രസ് നടത്തുന്ന ശ്രമം പരിഹാസ്യമാണെന്ന് എസ്.പി.യും ബി.എസ്.പി യും കുറ്റപ്പെടുത്തി. കേരളത്തിലെ വെൽഫെയർ പർട്ടി ബന്ധം ദേശിയ തലത്തിൽ തന്നെ ചർച്ച ആയിരിയ്‌ക്കെ ആണ് കോൺഗ്രസ് ഉത്തർപ്രദേശ് ഘടകം മ്യദു ഹിന്ദുത്വ സമീപനം നയമാക്കുന്നത്.

Story Highlights – Congress has decided to adopt a soft Hindutva approach in the Madhya Pradesh model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here