ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി

Dispute in Idukki Congress district committee

ഇടുക്കി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം നേതാക്കളുടെ ഗ്രൂപ്പ് താത്പര്യങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസി നേതൃത്വം പി.ജെ ജോസഫിന്റെ കളിപ്പാവകള്‍ എന്നാണ് പ്രവര്‍ത്തകരുടെ വിമര്‍ശനം. തൊടുപുഴ നഗരസഭാ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് തര്‍ക്കം സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വിജയം ഒരുക്കി. പത്ത് ഒന്‍പതാം വാര്‍ഡില്‍ കെപിസിസി സ്ഥാനാര്‍ത്ഥിയെ വെട്ടി ഡിസിസി നിര്‍ത്തിയ സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിക്ക് സീറ്റ് നിഷേധിച്ച ഇരുപത്തിയൊന്നാം വാര്‍ഡില്‍ ബിജെപി വിജയിച്ചു. യുഡിഎഫിന്റെ ഉറച്ച സീറ്റുകളാണ് നേതാക്കളുടെ വ്യക്തി താത്പര്യത്തില്‍ നഷ്ടപ്പെട്ടത് ഇതിനു കാരണം ബ്ലോക്ക് പ്രസിഡന്റ് ജഫാര്‍ ഖാനും ,കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ പൗലോസ് ആണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. അതേസമയം, പ്രതിഷേധക്കാര്‍ പാര്‍ട്ടി വിരുദ്ധ നിലപടുകളാണ് സ്വീകരിക്കുന്നത് എന്നും ജില്ലയിലെ ഏറ്റവും മികച്ച പ്രകടനമാണ് തൊടുപുഴ ബ്ലോക്കിന് കീഴില്‍ നടത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു .

Story Highlights – Dispute in Idukki Congress district committee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top