Advertisement

ഫൈസര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി

December 24, 2020
Google News 2 minutes Read
First shipment of Pfizer Covid vaccine arrives in Oman

ഫൈസര്‍ ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് ഒമാനിലെത്തി. ഡിഎച്ച്എല്‍ കാര്‍ഗോ വിമാനത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലാണ് വാക്‌സിന്‍ എത്തിച്ചത്. ഫൈസര്‍-ബയോണ്‍ടെക്ക് കൊവിഡ് വാക്‌സിന്റെ 15600 ഡോസുകളാണ് എത്തിച്ചതെന്ന് ഒമാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ വാക്‌സിനേഷന്‍ കാമ്പയിനിംഗ് ഞായറാഴ്ച ആരംഭിക്കും. 21 ദിവസത്തെ ഇടവേളയില്‍ രണ്ട് തവണയാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. വാക്‌സിനേഷന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി ആദ്യ ഡോസ് സ്വീകരിക്കും. മുതിര്‍ന്നവര്‍, പ്രമേഹ ബാധിതര്‍, ഗുരുതര ശ്വാസകോശ രോഗങ്ങളുള്ളവര്‍, കൊവിഡ് ഐസിയു ജീവനക്കാര്‍ തുടങ്ങി മുന്‍ഗണനാ പട്ടികയിലുള്ള 20 ശതമാനം പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.

Story Highlights – First shipment of Pfizer Covid vaccine arrives in Oman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here