ഡൽഹി കലാപക്കേസിൽ ഇരകൾക്കായി ഹാജരാകുന്ന അഭിഭാഷകന്റെ ഓഫിസിൽ പൊലീസ് റെയ്ഡ്

ഡൽഹി കലാപക്കേസുകളിലും പൗരത്വ ഭേദഗതി നിയമ പ്രതിഷേധ കേസുകളിലും ഇരകൾക്കായി ഹാജരാകുന്ന അഭിഭാഷകൻ മഹ്മൂദ് പ്രാച്ചയുടെ ഓഫിസിൽ റെയ്ഡ്. ഡൽഹി പൊലീസാണ് റെയ്ഡ് നടത്തിയത്. ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച റെയ്ഡ് വൈകിയും തുടർന്നു.

മഹ്മൂദ് പ്രാച്ചയുടെ നിസാമുദ്ദീനിലെ ഓഫിസിൽ ഡൽഹി പൊലീസിലെ സ്പെഷൽ സെല്ലാണ് റെയ്ഡിനെത്തിയത്. വ്യാജരേഖകൾ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രാച്ചയുടെ ഓഫിസിലെ ലാപ്ടോപ്പുകളുടെയും ഇ-മെയിലിന്‍റെയും പാസ് വേഡുകൾ പൊലീസ് ആവ‍ശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നു.

Story Highlights – Office of Mehmood Pracha raided by Delhi Police Special Cell

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top