Advertisement

കുറഞ്ഞ വിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍; ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ നിസാന്‍ മാഗ്‌നൈറ്റ്

December 25, 2020
Google News 2 minutes Read

കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഇന്ത്യന്‍ നിരത്തുകള്‍ വാഴാന്‍ നിസാന്‍ മാഗ്‌നൈറ്റ്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലാണ് ഈ വാഹനത്തിന്റെ ജനപ്രിതി വര്‍ധിപ്പിക്കുന്നത്. 15 ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. ബോസിക് വെരിയന്റിന് 4.99 ലക്ഷം രൂപയും സിവിടി ട്രാന്‍സ്മിഷന്‍ വെരിയെന്റിന് 7.89 ലക്ഷം രൂപയുമാണ് എക്‌സ് ഷോറും വില.

വിലയിലെ മിതത്വം പാലിച്ചെങ്കിലും പുതുപുത്തന്‍ ഫീച്ചറുകളില്‍ മാഗ്‌നൈറ്റ് ധാരാളിയാണ്. ശ്രേണിയിലെ മറ്റെല്ലാ വാഹനങ്ങളെക്കാളും ഉയര്‍ന്ന ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളില്‍ മാഗ്‌നൈറ്റ് ലഭ്യമാണ്.

കോംപാക്ട് എസ്.യു.വി സെഗ്മെന്റില്‍ തന്നെ എക്സ്ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍ എന്നിവ മാഗ്‌നൈറ്റില്‍ മാത്രം ലഭ്യമായവയാണ്. 71 ബിഎച്ച്പി പവറും 96 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബിഎച്ച്പി പവറും 160 എന്‍.എം ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും മാഗ്‌നൈറ്റ് ലഭ്യമാണ്.

അഞ്ച് സ്പീഡ് മാനുവലും സിവിടിയുമായിരിക്കും ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുക. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് നിസാന്‍ ഉറപ്പുനല്‍കുന്നത്.

മസ്‌കുലര്‍ ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്‍.എല്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന്‍ ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശം സ്‌റ്റൈലിഷാക്കുന്നത്.

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലും ബ്ലാക്ക് വീല്‍ ആര്‍ച്ചും, ഡോറിലൂടെ നീളുന്ന ക്ലാഡിംഗുമാണ് വശങ്ങളുടെ ഭംഗി.

പുതുമയുള്ള ഡിസൈനിലാണ് പിന്‍വശം ഒരുങ്ങിയിട്ടുള്ളത്. വലിയ ടെയില്‍ ലാമ്പുകള്‍, സ്‌കിഡ് പ്ലേറ്റ് നല്‍കിയ ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവ പിന്‍വശത്തെയും ആകര്‍ഷകമാക്കും.

ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വിവിധ മൂഡ് കളറില്‍ നല്‍കിയിട്ടുള്ള ഏഴ് ഇഞ്ച് ഡിജിറ്റല്‍ മീറ്റര്‍. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, മികച്ച സീറ്റുകള്‍ എന്നിവയാണ് ഇന്റീരിയറില്‍ നിസാന്‍ ഒരുക്കിയിരിക്കുന്നത്.

ബിഐസി കോക്ക്പിറ്റ് വിത്ത് ഹ്യൂമന്‍ സെന്ററിക് ഡിസൈന്‍, എഫ്‌ഐസി വയര്‍ലെസ് കണക്റ്റിവിറ്റി, ആന്‍ട്രോയിഡ് ഓട്ടോ ആന്റ് കാര്‍പ്ലേ, നിസാന്‍ കണക്ട്, വിപുലമായ ഡ്രൈവ് അസിസ്റ്റ് ഡിസപ്ലേ വിത്ത് ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നി ഫീച്ചറുകളാണ് വാഹനത്തിലുള്ളത്.

സുരക്ഷയുടെ കാര്യത്തിലും പുതിയ മാഗ്‌നൈറ്റ് മികവ് പുലര്‍ത്തുന്നുണ്ട്. ഡ്യുവല്‍ എയര്‍ബാഗുകള്‍, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 360 ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ഹെവി ബ്രേക്കിംഗില്‍ ഓട്ടോമാറ്റിക് വാര്‍ണിംഗ് ഹസാര്‍ഡ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ബാക് വിന്‍ഡോ ഡീഫോഗര്‍ തുടങ്ങിയവ ഇതിന് ലഭിക്കും.

Story Highlights – Nissan Magnite in the compact SUV range

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here