ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കാൻ ഇടപെട്ട് ആർഎസ്എസ്; ഇടഞ്ഞു നിൽക്കുന്നവരുമായി ചർച്ചയ്ക്ക് എ.എൻ രാധാകൃഷ്ണനെ ചുമതലപ്പെടുത്തി
ബിജെപിയിലെ ആഭ്യന്തര പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെട്ട് ആര്‍എസ്എസ്. ശോഭാ സുരേന്ദ്രനടക്കം ഇടഞ്ഞ് നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ എ.എന്‍.രാധാകൃഷ്ണനെ ചുമതലപ്പെടുത്തി. കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് ആര്‍എസ്എസിന്റെ ഇടപെടല്‍.
കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കടുത്ത നടപടികള്‍ വേണ്ടെന്നും പാര്‍ട്ടിയില്‍ സജീവമാക്കണമെന്നും തീരുമാനമെടുത്തിരുന്നു. കേന്ദ്ര പ്രതിനിധി സി.പി.രാധാകൃഷ്ണനും ഇത്തരമൊരു നിര്‍ദേശമാണ് നല്‍കിയത്. എന്നാല്‍ ഔദ്യോഗിക പക്ഷം ചര്‍ച്ചകള്‍ക്ക് മുന്‍ കൈയെടുക്കാന്‍ വിമുഖത കാട്ടിയതോടെയാണ് ആര്‍എസ്എസ് നേരിട്ട് കളത്തിലിറങ്ങിയത്. ശോഭാ സുരേന്ദ്രേനടക്കം ഇടഞ്ഞ് നില്‍ക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ സംസ്ഥാന വൈസ് പ്രസിഡന്റും വിശ്വസ്ഥനുമായ എ.എന്‍.രാധാകൃഷ്ണനെ ആര്‍എസ്എസ് നേതൃത്വം ചുമതലപ്പെടുത്തി. ജനുവരി 11ലെ എക്സിക്യൂട്ടീവ് യോഗത്തിന് മുന്‍പ് ശോഭയുമായി ചര്‍ച്ച പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. യോഗത്തിന് ശോഭയെ എത്തിക്കുന്ന തരത്തിലാണ് നീക്കം നടക്കുന്നത്.
അതേസമയം ആര്‍എസ്എസ് നീക്കത്തെ ഔദ്യോഗിക പക്ഷം എതിര്‍ത്തിട്ടില്ല. തത്ക്കാലം കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാനാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടിയെ സജ്ജമാക്കുന്നതിന് തയ്യാറെടുക്കാന്‍ കോര്‍കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ എതിര്‍ സ്വരങ്ങള്‍ പരമാവധി ഇല്ലാതാക്കാനാണ് ആര്‍എസ്എസും ലക്ഷ്യമിടുന്നത്.
Story Highlights – BJP, Sobha surendran, A N Radhakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here