സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ചേരും

ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ചേരും. തിരുവനന്തപുരം എം എന്‍ സ്മാരകത്തില്‍ രാവിലെ 11ന് യോഗം ആരംഭിക്കും. ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മുഖപത്രത്തില്‍ മുഖപ്രസംഗം വന്ന പശ്ചാത്തലത്തിലാണ് യോഗം. സ്വാഭാവികമായും രൂക്ഷമായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളാണ് പ്രധാന അജണ്ട.

Story Highlights – CPI state executive committee will meet today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top