ഗൗതം അദാനിയുടെ ഭാര്യയുടെ മുമ്പിൽ കൈകൂപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ [24 ഫാക്ട് ചെക്ക്]

ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനിയുടെ മുമ്പിൽ കൈകുപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം, എന്ന തരത്തിൽ ഒരു സന്ദേശം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നു. എന്താണ് ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം…

‘നോക്കു എങ്ങനെ ഇദ്ദേഹം പ്രീതി അദാനിയുടെ മുന്നിൽ കുനിഞ്ഞ് നിൽകുന്നത്, ഇവർ ഗൗതം അദാനിയുടെ ഭാര്യയാണ്’… തുടങ്ങി വിവിധ തലക്കെട്ടുകളോടുകൂടിയാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഞങ്ങൾ നടത്തിയ പരിശോധനയിൽ ചിത്രത്തിലുള്ള സ്ത്രീ ഗൗതം അദാനിയുടെ ഭാര്യ അല്ലെന്നും. സദുദ്ദേശ്യത്തോടെയുള്ള കാര്യത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നും മനസിലാക്കാൻ കഴിഞ്ഞു.

2018ൽ അമർ ഉജാല എന്ന വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ചിത്രമാണിത്. ചിത്രത്തിലുള്ളത് ദീപിക ദിവ്യജ്യോതി കൾചറൽ ഓർഗനൈസേഷൻ ആൻഡ് സോഷ്യൽ വേൽഫെർ സൊസൈറ്റി എന്നൊരു എൻ.ജി.ഓ. നടത്തുന്ന ദീപിക മണ്ടോൾ എന്ന വനിതയുടേതാണ്.

മുൻപ് തുംകുർ മേയർ ശ്രീമതി ഗീത രുദ്രേഷിനെ കൈകൂപ്പി പ്രണമിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രവും അദാനിയുടെ ഭാര്യയുടേത് എന്ന തരത്തിൽ ദുർവ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

Story Highlights – goutham adhani, prime minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top