Advertisement

ഏലൂര്‍ ഐശ്വര്യ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയില്‍ എത്തിച്ചു

December 27, 2020
Google News 1 minute Read
eloor aishwarya jewelry robbery case

എറണാകുളം ഏലൂര്‍ ഐശ്വര്യ ജ്വല്ലറി മോഷണ കേസ് പ്രതിയെ കൊച്ചിയിലെത്തിച്ചു. ബംഗ്ലാദേശ് പൗരന്‍ ഷെയ്ഖ് ബബ്ലുവിനെയാണ് കൊച്ചിയിലെത്തിച്ചത്. ഗുജറാത്തിലെ സൂറത്തില്‍ നിന്ന് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം പിടികൂടിയിരുന്നു.

Read Also : തിരുവനന്തപുരം നഗരത്തില്‍ കടകള്‍ അടിച്ച് തകര്‍ത്ത് മോഷണം; പിന്നില്‍ ലഹരി മാഫിയയെന്ന് പൊലീസ്

അതേസമയം മോഷണക്കേസിലെ മറ്റ് നാല് പ്രതികള്‍ ബംഗ്ലാദേശിലേക്ക് കടന്നതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് പൗരനുംകഴിഞ്ഞ പത്ത് വര്‍ഷമായി ഗുജറാത്ത് സൂറത്തിലെ താമസക്കാരനുമാണ് ബബ്ലു. ഏലൂരിലെ വ്യവസായശാലയില്‍ ജോലി ചെയ്യുകയായിരുന്നു ഇയാള്‍. മോഷണ ശേഷം ബബ്ലുവും കൂട്ടാളികളും കടന്നുകളഞ്ഞിരുന്നു.

ഏലൂര്‍ എഫ്എസിറ്റി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയില്‍ നവംബര്‍ 16 നാണ് കോടികളുടെ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ തൊട്ടടുത്തുള്ള സലൂണിന്റെ പിന്‍ഭാഗം തുരന്ന മോഷ്ടാക്കള്‍ ഇരുകടകളെയും വേര്‍തിരിക്കുന്ന ഭിത്തി തകര്‍ത്താണ് അകത്തു കയറുകയായിരുന്നു. ഇവര്‍ ജ്വല്ലറിയില്‍ നിന്ന് 326 പവന്‍ സ്വര്‍ണവും 25 കിലോഗ്രാം വെള്ളിയും മോഷ്ടിച്ചു.

Story Highlights – jewelry, robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here