വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാഹനരേഖകളുടെ കാലാവധി വീണ്ടും നീട്ടി. ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, പെ​ർ​മി​റ്റ്, ഫി​റ്റ്ന​സ്, താ​ത്​കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് നീട്ടിയത്.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രാ​ല​യത്തിന്റേതാണ് നടപടി. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ​ശേ​ഷം തീ​ർ​ന്ന​വ​യു​ടെ കാ​ലാ​വ​ധി​യാ​ണ് 2021 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​ത്. നേ​ര​ത്തെ ഇത് ഡി​സം​ബ​ർ വ​രെ നീ​ട്ടി​യി​രു​ന്നു.

കൊവി​ഡ് സൃ​ഷ്ടി​ച്ച സാ​മ്പത്തിക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് വാ​ഹ​ന ​രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​ക​ണ​മെ​ന്നാവശ്യപ്പെട്ട് ച​ര​ക്കു​വാ​ഹ​ന ഉ​ട​മ​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര​ത്തി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര സ​ർ​ക്കാരിന്റെ നടപടി.

Story Highlights – Centre extends validity of expired driver license vehicle registration till March 31

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top