Advertisement

സഭാ തർക്കം; യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി പ്രാധാനമന്ത്രി ചർച്ച നടത്തും

December 27, 2020
Google News 2 minutes Read

സഭാ തർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെയും മറ്റന്നാളുമായി യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങളുമായി ചർച്ച നടത്തും. നാളെ ഓർത്തഡോക്സ് സഭാ നേതൃത്വത്തെയും ചൊവ്വാഴ്ച യാക്കോബായ പ്രതിനിധികളെയും കാണും. ഡൽഹിയിൽ വച്ചാണ് സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നത്.

മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ ഇടപെടൽ. പളളി തർക്കത്തിൽ സംസ്ഥാന സർക്കാർ നേരത്തെ പലഘട്ടങ്ങളിലായി ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിലെ മറ്റു ക്രൈസ്തവ സഭാ നേതൃത്വങ്ങളുമായി അടുത്ത മാസം ആദ്യവാരം പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്കുള്ള കേന്ദ്ര ഫണ്ടിന്റെ വിനിയോഗത്തിലടക്കം വിവേചനമുണ്ടെന്നും ക്രൈസ്തവ സഭാ നേതൃത്വങ്ങളുടെ പരാതിയിലടക്കം പ്രധാനമന്ത്രി ഇടപെടുമെന്നാണ് സൂചന.

Story Highlights – Church dispute; The Prime Minister held talks with the Jacobite and Orthodox communities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here