നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ അഭിപ്രായ സർവേയ്ക്ക് തയാറെടുത്ത് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ കോൺഗ്രസിന്റെ അഭിപ്രായ സർവേ. സ്വകാര്യ ഏജൻസികളെ നിയോഗിച്ച് ദേശീയ നേതൃത്വമാണ് സർവേ നടത്തുന്നത്. വിജയ സാധ്യത, സ്ഥാനാർത്ഥി സാധ്യത അടക്കം പഠിയ്ക്കുന്നതിനാണ് സർവേ നടത്തുന്നത്. പൊതു ജനങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരിൽ നിന്നും അടക്കമാണ് അഭിപ്രായം തേടുന്നത്.
എല്ലാ നിയമസഭ മണ്ഡലങ്ങളിൽ നിന്നുമുള്ള സ്ഥിതിവിവരം ഏജൻസികൾ സമാഹരിയ്ക്കും. മൂന്ന് ഏജൻസികളിൽ ഒന്ന് പൊതുജനങ്ങളുടെ അഭിപ്രായവും രണ്ടാമത്തേത് കീഴ്ഘടകങ്ങളിലെ പ്രവർത്തകരുടെ അഭിപ്രായവുമാകും ശേഖരിയ്ക്കുക. മൂന്നാമത്തെ സർവേ സംസ്ഥാനത്തെ പൊതു രാഷ്ട്രീയ സാഹചര്യവും പാർട്ടിയുടെ സാധ്യതകളും ദേശീയ നേതൃത്വത്തെ അറിയിക്കും. മുൻ തെരഞ്ഞെടുപ്പുകളിലും ഇത്തരത്തിലുള്ള സർവേകൾ കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കൂടുതൽ വിപുലമായാണ് സർവേ. അഭിപ്രായ സർവേ ഫലങ്ങളെ വിലയിരുത്തിയാകും സംസ്ഥാനത്തെ സ്ഥാനാർത്ഥി നിർണയത്തിൽ ദേശീയ നേതൃത്വം നിലപാട് കൈകൊള്ളുക.
Story Highlights – Congress is preparing for an opinion poll in Kerala ahead of the Assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here