അരുവിക്കരയിൽ വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

അരുവിക്കരയിൽ വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ. വൃദ്ധ മാതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് മകൻ ഷിബു മൊഴി നൽകി. മദ്യ ലഹരിയിൽ മർദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. മദ്യ ലഹരിയിൽ മർദിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി, ഈ മാസം 24നാണ് നന്ദിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നന്ദിനി മരിച്ചതിന് പിന്നാലെ മകൻ ഷിബു, അമ്മ മരിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് പരിശോധനയിൽ നന്ദിനിയുടെ മുഖത്ത് ഉൾപ്പെടെ പാടുകൾ കണ്ടെത്തിയിരുന്നു. തുടർന്ന് ഷിബുവിനെ പൊലീസ് അന്നു തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഷിബു സമ്മതിച്ചത്.

അതേസമയം, മാനസിക പ്രശ്‌നം അനുഭവിക്കുന്ന വ്യക്തിയാണ് ഷിബുവെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. 14 വർഷം സൈനികനായി സേവനനുഷ്ഠിച്ചയാളാണ് പ്രതി ഷിബു.

Story Highlights – Son arrested for killing elderly mother in Aruvikara

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top