സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈയെ സൂര്യകുമാർ നയിക്കും; അർജുൻ തെണ്ടുൽക്കർക്ക് ഇടമില്ല

Suryakumar Yadav Arjun Tendulkar

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. പരിശീലന മത്സരങ്ങളിൽ മികച്ച ഫോമിലുള്ള താരം മുൻപ് ആഭ്യന്തര മത്സരങ്ങളിൽ മുംബൈയെ നയിച്ചിട്ടുണ്ട്. പരിശീലന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ കൗമാര ഓപ്പണർ യശസ്വി ജയ്സ്വാൾ, ശിവം ദുബേ എന്നിവരും ടീമിൽ ഇടം നേടി.

അതേസമയം, ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർക്ക് മുംബൈ ടീമിൽ ഇടം ലഭിച്ചില്ല. പരിശീലന മത്സരങ്ങളിൽ താരത്തിൻ്റെ പ്രകടനം മികച്ചതായിരുന്നില്ല. അർജുനൊപ്പം ശ്രേയാസ് അയ്യരും ശർദ്ദുൽ താക്കൂറും ടീമിനു പുറത്താണ്. ശ്രേയാസിനു പരുക്ക് തിരിച്ചടിയായപ്പോൾ താക്കൂർ ഓസീസ് പര്യടനത്തിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പുറത്തായത്.

Read Also : സയ്യിദ് മുഷ്താഖ് അലി ട്രോഫി: പരിശീലന മത്സരങ്ങളിൽ തകർത്തടിച്ച് സൂര്യകുമാർ യാദവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന മത്സരങ്ങളിൽ സൂര്യകുമാർ യാദവ് ഉജ്ജ്വല ഫോമിലായിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നായി 240 റൺസ് അടിച്ചുകൂട്ടിയ സൂര്യകുമാർ യാദവാണ് റൺ വേട്ടക്കാരിൽ ഒന്നാമത്. ആദ്യ മത്സരത്തിൽ 31 പന്തിൽ 59 റൺസും, രണ്ടാം മത്സരത്തിൽ 47 പന്തിൽ 120 റൺസും, മൂന്നാം മത്സരത്തിൽ 31 പന്തിൽ 61 റൺസുമാണ് സൂര്യകുമാർ അടിച്ചു കൂട്ടിയത്. വെറും 109 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളും 16 സിക്സറുകളുമടക്കം 220.18 പ്രഹരശേഷിയിൽ 240 റൺസ് ആണ് അദ്ദേഹത്തിൻ്റെ സമ്പാദ്യം

ഐപിഎലിൽ നിരാശപ്പെടുത്തിയ യശസ്വി ജയ്സ്വാളും മികച്ച പ്രകടനം കാഴ്ച വെച്ചു. മൂന്ന് മത്സരങ്ങളിൽ നിന്ന് 164 റൺസാണ് താരം നേടിയത്. 114 റൺസ് നേടിയ ശിവം ദുബേ റൺ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ്.

Story Highlights – Suryakumar Yadav to lead Mumbai in Syed Mushtaq Ali Trophy; Arjun Tendulkar misses out

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top