Advertisement

മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കല്‍ അനിശ്ചിതത്വത്തില്‍ തുടരുന്നു

December 28, 2020
Google News 1 minute Read
comtrust factory kozhikkode

കോഴിക്കോട് മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറി ഏറ്റെടുക്കാനുള്ള ബില്ല് നിയമമായി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ എങ്ങും എത്തിയില്ല. ചട്ടം തയാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണെന്നാണ് വ്യവസായ വകുപ്പിന്റെ മറുപടി. ചരിത്ര പ്രാധാന്യമുള്ള ഫാക്ടറിയോടുള്ള അവഗണനക്കെതിരെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകള്‍.

Read Also : കയര്‍ ഉത്പാദനം: ഓരോ ദിവസവും ഒരു യന്ത്രവത്കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും; കൂലി 500 രൂപയായി ഉയര്‍ത്തും: മുഖ്യമന്ത്രി

നിയമം നടപ്പാക്കാനുള്ള ചട്ടം തയാറാക്കുന്നത് സംബന്ധിച്ച വ്യവസായ വകുപ്പ് കെഎസ്ഐഡിസികെ നിര്‍ദേശം നല്‍കാനുള്ള നടപടികള്‍ വളരെ വൈകിയാണ് അരംഭിച്ചത്. ചട്ടം തയാറായാലും വ്യവസായ വകുപ്പും നിയമ വകുപ്പും അനുമതി നല്‍കി ഗസറ്റ് വിജ്ഞാപനം ഇറക്കണം. ഇതിനു ശേഷമേ കോംട്രസ്റ്റ് ഏറ്റെടുക്കലുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകൂ. ഈ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം.

മാനാഞ്ചിറയിലെ ഫാക്ടറി കെട്ടിടത്തിന്റെ ഭൂരിഭാഗവും മണ്ണടിഞ്ഞു വീണു. നെയ്തു യന്ത്രങ്ങളും തകരാറിലായി. പിരിഞ്ഞു പോകാത്ത ബാക്കിയുള്ള 107 തൊഴിലാളികള്‍ക്കുള്ള 5000 രൂപ ആശ്വാസ ധനവിതരണത്തിലും പരാതിയുണ്ട്.

Story Highlights – kozhikkode, comtrust

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here