സഭാ തര്‍ക്കം: പ്രധാനമന്ത്രി ഇന്ന് ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും

സഭാ തര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും. യാക്കോബായ സഭയുമായി നാളെയാണ് ചര്‍ച്ച. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടുമെന്ന് യാക്കോബായ വിഭാഗവും സഭാ നിലപാട് പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ഓര്‍ത്തഡോക്‌സ് പക്ഷവും വ്യക്തമാക്കി.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള സഭാതര്‍ക്കത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി തലത്തിലുള്ള ഇടപെടല്‍. മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി ഇരുസഭാ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചത്. ഓര്‍ത്തഡോക്സ് സഭയുമായി ഇന്നും യാക്കോബായ വിഭാഗവുമായി നാളെയുമാണ് ചര്‍ച്ച. ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്ന് സിനഡ് സെക്രട്ടറിയുഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍യുഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. പള്ളി തര്‍ക്കത്തില്‍ സഭാ നിലപാട് പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭാ വക്താവ് ഫാദര്‍ ജോണ്‍ എ.കോനാട്ട് വ്യക്തമാക്കി.

നാളെ നടക്കുന്ന ചര്‍ച്ചയില്‍ യാക്കോബായ സഭയില്‍ നിന്ന് മെത്രാപോലീത്തന്‍ ട്രസ്റ്റിജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറിതോമസ് മാര്‍ തിമോത്തിയോസ്,കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവര്‍ പങ്കെടുക്കും. കോടതി വിധി നടപ്പാക്കുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് മെത്രാപോലീത്തന്‍ ട്രസ്റ്റിജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

സഭാ വിഷയത്തില്‍ തങ്ങളെ സഹായിക്കുന്നവരെ തെരഞ്ഞെടുപ്പില്‍ തിരിച്ചു സഹായിക്കുമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. പള്ളി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പലഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.

Story Highlights – Church dispute: Prime Minister talks with representatives of the Orthodox Church today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top