കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്തും ഫ്ളക്സുകൾ

Flex boards leadership Congress

കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് മലപ്പുറത്തും ഫ്ളക്സുകൾ. കെ സുധാരകൻ കോൺഗ്രസിനെ നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫ്ളക്സുകൾ പ്രത്യക്ഷപെട്ടത്. സേവ് കോൺഗ്രസ് എന്ന പേരിൽ മലപ്പുറം ഡിസിസി കാര്യാലയത്തിന് മുന്നിലാണ് ഫ്ളക്സുകൾ സ്ഥാപിക്കപെട്ടത്.
കെ സുധാകരനെ വിളിക്കൂ, പ്രവർത്തകർക്ക് ആവേശം പകരൂ എന്നും ഫ്ളക്സിൽ പരാമർശമുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്നാണ് കേരളത്തിലെ കോൺഗ്രസിൽ പരക്കെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. തൃശൂരിൽ കെ മുരളീധരനെ പിന്തുണച്ചും കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് എതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തിരുവനന്തപുരത്ത് കോൺഗ്രസ് ജില്ലാ നേതൃത്വത്തെ കുറ്റപ്പെടുത്തിയായിരുന്നു പോസ്റ്ററുകൾ.

തിരുവനന്തപുരത്തെ കോൺഗ്രസ് ആസ്ഥാനത്തിന് സമീപം രാഹുൽ ഗാന്ധി എഐസിസി പ്രസിഡന്റ് ആകണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ടും പോസ്റ്ററുകൾ ഉയർന്നു. തിരുവനന്തപുരത്തെ എംഎൽഎ ക്വാട്ടേഴ്‌സിന് മുൻവശത്തും കൂറ്റൻ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ദിരാ ഭവന് മുന്നിലെ പോസ്റ്ററുകളിൽ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്.

Story Highlights – Flex boards in Malappuram demanding change of leadership in Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top