കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി

Governor granted permission to call a special session of the Legislature

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കി. ഈ മാസം 23 ന് സഭ വിളിയ്ക്കാനുള്ള മന്ത്രിസഭാ ശിപാര്‍ശ നേരത്തെ ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. പിന്നാലെ മന്ത്രിസഭാ യോഗം കൂടി 31 ന് സഭാ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്തു . മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലും സര്‍ക്കാര്‍ വിശദീകരണത്തിലും തൃപ്തനായതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കിയത്.

Story Highlights – Governor granted permission to call a special session of the Legislature

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top