‘യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുണ്ട്’; പിജെ ജോസഫ്

യുഡിഎഫിന് അനുകൂലമായൊരു കാലാവസ്ഥ നിലവിൽ കേരളത്തിലുള്ളതായി പിജെ ജോസഫ്. എന്നാൽ, യോജിച്ച് നിൽക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും പിജെ ജോസഫ് പറഞ്ഞു.

കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ 20ൽ 10 സീറ്റും യുഡിഎഫിന് നേടാനായി. ഒരേ മനസോടെ പ്രവർത്തിച്ചാൽ വിജയിക്കാൻ സാധിക്കും. ലോക്കൽ ബോഡി ഇലക്ഷനിൽ യോജിച്ച നീക്കങ്ങളല്ല ഉണ്ടായത്. പ്രത്യേകിച്ച് ഗ്രൂപ്പ് പ്രവർത്തനങ്ങൾ യുഡിഎഫിനെ ബാധിച്ചു. അതവസാനിപ്പിച്ച് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഒരേമനസോടെ നീങ്ങണം. കളക്ടീവ് ലീഡർഷിപ്പാണ് കോൺഗ്രസിൽ ഉണ്ടാവേണ്ടതുണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി.

Story Highlights – ‘Kerala has a favorable climate for the UDF’; PJ Joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top