Advertisement

സംസ്ഥാന സർക്കാറിനെ പിന്തുണച്ച ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത

December 28, 2020
Google News 1 minute Read

സംസ്ഥാന സർക്കാറിനെ പിന്തുണച്ച സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തെ തള്ളി സമസ്ത രം​ഗത്ത്. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

സമസ്തയുടെ നിലപാട് പറയേണ്ടത് പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ മാത്രമാണ്. വ്യക്തികളുടെ അഭിപ്രായം മാധ്യമങ്ങൾ സമസ്തയുടെ പേരില്‍ കൊടുക്കരുത്. സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ലെന്നും സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാർ അധികാരത്തിൽ വരണമെന്നാണ് സമസ്ത ആഗ്രഹിക്കുന്നതെന്നായിരുന്നു ഉമർ ഫൈസി മുക്കം കഴിഞ്ഞ ദിവസം പറഞ്ഞത്. മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമി. സമസ്ത അതിന് എതിരാണ്. കോഴിക്കോട് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിൽ നിന്ന് ജമാ അത്തിനെ ഒഴിവാക്കിയ മുഖ്യമന്ത്രിയുടെ നിലപാടിനെ ഉമർ ഫൈസി പിന്തുണച്ചു. സംസ്ഥാന സർക്കാർ പ്രവർത്തനം തൃപ്തികരമാണെന്നും ഉമർ ഫൈസി പറഞ്ഞിരുന്നു.

Story Highlights – Umar faizy mukkam, Jifry muthukkoya thangal, samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here