സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി

ഇന്ത്യയുടെ ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിവാക്കാനാകാത്തതാണ് സിഖ് ചരിത്രമെന്നും സിഖ് ഗുരുക്കന്മാരുടെ ചരിത്രം സ്‌കൂൾ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികളെ പഠിപ്പിക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച സിഖ് വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങൾ യോഗി സംഘടിപ്പിക്കുകയും ചെയ്തു.
ഗുരു തേജ് ബഹദൂറിന്റെ ത്യാഗമാണ് കശ്മീരിലെ ഹിന്ദുക്കളെ അക്കാലത്ത് സംരക്ഷിച്ചത്. ഹിന്ദു മതത്തിന്റെത സംരക്ഷണത്തിനായി ത്യാഗം ചെയ്തവരാണ് സിഖ് ഗുരുക്കന്മാർ. മുഗൾ രാജാവ് ഔറംഗസീബിന്റെ മതംമാറ്റ നടപടിക്കെതിരെ പോരാടിയതും സിഖ് യോധാക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് അധികൃതർ, സിഖ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകരുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാറിനെ പ്രതിസന്ധിയിലാക്കി കർഷക പ്രക്ഷോഭം മുന്നേറുന്ന സാഹചര്യത്തിൽ കൂടിയാണ് സിഖ് ഗുരുക്കന്മാരെ പ്രകീർത്തിച്ച് യോഗി രംഗത്തെത്തിയതെന്നും ശ്രദ്ധേയമാണ്.
Story Highlights – Uttar Pradesh Chief Minister urges inclusion of history of Sikh gurus in school syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here