നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍

gold customs hunt nedumbassery airport cochin airport nedumbassery airport 33 lakhs gold seized

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയില്‍. മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. അഞ്ച് പേരില്‍ നിന്നായി 4.269 കിലോ വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ തഞ്ചാവൂര്‍ സ്വദേശിയില്‍ നിന്ന് 765 ഗ്രാമും, ഷാര്‍ജയില്‍ നിന്നെത്തിയ ആലപ്പുഴ സ്വദേശിയില്‍ നിന്ന് 870 ഗ്രാമും, ദുബായില്‍ നിന്ന് തന്നെ എത്തിയ പട്ടാമ്പി സ്വദേശിയില്‍ നിന്ന് 774 ഗ്രാമും ഷാര്‍ജയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയില്‍ നിന്ന് 870 ഗ്രാമും ദുബായില്‍ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയില്‍ നിന്ന് 1061 ഗ്രാമുമാണ് പിടികൂടിയത്.

അഞ്ച് പേരും സ്വര്‍ണ മിശ്രിതം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയത്. ഒരിടവേളയ്ക്ക് ശേഷം നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്ത് സജീവമാകുന്നു എന്നാണ് കസ്റ്റംസിന്‍റെ വിലയിരുത്തല്‍.

Story Highlights – nedumbasseri airport, gold smuggling

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top