അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതി; പി.ജെ ജോസഫും മോന്‍സ് ജോസഫും സ്പീക്കറുടെ മുന്നില്‍ നാളെ ഹാജരാകും

PJ Joseph and Mons Joseph will appear before the Speaker tomorrow

അവിശ്വാസ പ്രമേയത്തില്‍ വിപ്പ് ലംഘിച്ചുവെന്ന പരാതിയില്‍ പി.ജെ. ജോസഫും മോന്‍സ് ജോസഫും സ്പീക്കറുടെ മുന്നില്‍ നാളെ ഹാജരാകും. വിപ്പ് ലംഘനത്തിന് ഇരുവരേയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് റോഷി അഗസ്റ്റിന്‍ നല്‍കിയ പരാതിയില്‍ സ്പീക്കര്‍ നേരത്തെ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരിന്നു.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പി.ജെ ജോസഫും മോന്‍സ് ജോസഫും സര്‍ക്കാരിനെതിരായി വോട്ട് ചെയ്തത് വിപ്പ് ലംഘനമാണെന്നാണ് റോഷിയുടെ പരാതിയില്‍ പറയുന്നത്. അയോഗ്യരാക്കാതിരിക്കാനുള്ള കാരണമാണ് ഇരുവരും ബോധിപ്പിക്കേണ്ടത്. ജോസഫ് വിഭാഗത്തിന്റെ പരാതിയില്‍ ജോസ് വിഭാഗത്തിനും സ്പീക്കര്‍ നോട്ടീസ് നല്‍കിയിരിന്നു.

Story Highlights – PJ Joseph and Mons Joseph will appear before the Speaker tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top