പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ജനിതകമാറ്റം സംഭവിച്ച കൊവിഡിന്റെ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇതനുസരിച്ച് ഡിസംബർ 30,31 ജനുവരി ഒന്ന് തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം. അതേസമയം, പ്രാദേശിക സാഹചര്യം വിലയിരുത്തി നിയന്ത്രണങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങൾക്കുണ്ടായിരിക്കും.
രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നതായും എന്നാൽ, യൂറോപ്പിലും അമേരിക്കയിലും പുതിയ കൊവിഡ് കേസുകളുടെ വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രാജ്യത്തും മുൻകരുതലുകൾ ആവശ്യമാണെന്ന് കേന്ദ്രം നിർദേശിച്ചു. മാത്രമല്ല, കൂട്ടം കൂടിയുള്ള പുതുവത്സരാഘോഷം ഒഴിവാക്കണം. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് കർഫ്യൂ ഏർപ്പെടുത്താമെന്നും കേന്ദ്രം നിർദേശിച്ചു.
Story Highlights – Center urges states to impose restrictions on New Year celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here