കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍, അഞ്ചാംവട്ട ചര്‍ച്ചയും പരാജയം

Farmers stand firm, fifth round talks fail

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് നിലപാടിലുറച്ച് കര്‍ഷക സംഘടനകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. നിയമം പിന്‍വലിക്കല്‍ ഒഴികെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും വിളകള്‍ക്ക് താങ്ങുവില പിന്‍വലിക്കില്ല എന്ന് ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍.

അതേസമയം, ജനുവരി നാലിന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘടന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നാല്‍ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങുകള്‍ തടസപ്പെടുത്തുന്ന സമരത്തിലേക്ക് വരെ നീങ്ങുമെന്ന മുന്നറിയിപ്പാണ് കര്‍ഷക സംഘടനകള്‍ നല്‍കുന്നത്.

Story Highlights – Agricultural laws should be repealed; Farmers stand firm, fifth round talks fail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top