സ്വർണത്തിൽ പൊതിഞ്ഞ ബർഗർ; വില കേട്ടാൽ ഞെട്ടും

ബർഗർ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവാണ്. ഒരു നേരത്തെ വിശപ്പടക്കാൻ ബർഗർ ഒരു പ്രധാന ഭക്ഷണോപാധിയാണ്. പതിവ് ചീസും, സോസും, പച്ചക്കറികളും ചിക്കനും മുട്ടയുമൊക്കെ ചേർന്ന ബർഗറിൽ നിന്ന് വ്യത്യസ്തമാണ് കൊളംബിയയിലെ ഓറോ മക് കോയി എന്ന റസ്‌റ്റോറന്റിലെ ബർഗർ. സ്വർണത്തിലാണ് ബർഗർ പൊതിഞ്ഞിരിക്കുന്നത്. സ്വർണത്തിലെന്നു പറയുമ്പോൾ 24കാരറ്റ് സ്വർണം. 200000 കൊളംബിയൻ പെസോസാണ് ബർഗറിന്റെ വില, ഇന്ത്യൻ കറൻസി 4000 രൂപയ്ക്ക് മുകളിൽ.

ഈ മാസം 27മുതലാണ് റസ്‌റ്റോറന്റിൽ ഭക്ഷണം വിതരണം ചെയ്ത് തുടങ്ങിയത്. സ്വർണം കൂടാതെ ഡബിൾ മീറ്റും കാരമലൈസ്ഡ് ബീക്കണും ഡബിൾചീസും നിറച്ച് ബർഗർ എന്നാണ് റസ്‌റ്റോറന്റുകാരുടെ പരസ്യ വാചകം. പരസ്യംകണ്ട് നിരവധിപേരാണ് റസ്റ്റോറന്റിലേക്ക് എത്തുന്നത്.

Story Highlights – burger,gold

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top