നെയ്യാറ്റിന്‍കര സംഭവം: സ്ഥലമൊഴിപ്പിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയതില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍ എംഎല്‍എ

നെയ്യാറ്റിന്‍കരയില്‍ സ്ഥലമൊഴിപ്പിക്കാന്‍ പൊലീസ് തിടുക്കം കാട്ടിയതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നതായി കെ. ആന്‍സലന്‍ എംഎല്‍എ. പൊലീസിന് വീഴ്ച പറ്റിയതായും പരാതിക്കാരി വസന്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയാണെന്നും എംഎല്‍എ പറഞ്ഞു.

അതേസമയം, രാജന്റെ ഭൂമിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ജില്ലാകളക്ടര്‍ നെയ്യാറ്റിന്‍കര തഹസില്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഭൂമിയിലുള്ള വസന്തയുടെ അവകാശവാദം പരിശോധിക്കും. വസന്തയുടെ പട്ടയം വ്യാജമാണോയെന്നും പരിശോധിക്കും. രാജന്റെ മക്കള്‍ ഇന്നലെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നിലവില്‍ അന്വേഷണം ആംഭിച്ചിരിക്കുന്നത്.

ഇതിനിടെ പൊലീസിന്റെ അമിത താത്പര്യമാണ് രണ്ടുപേരുടെ ജീവന്‍ നഷ്ടമാക്കിയതെന്ന് നെയ്യാറ്റിന്‍കരയിലെ വീട് സന്ദര്‍ശിച്ചശേഷം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

Story Highlights – Neyyattinkara incident k ansalan mla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top