Advertisement

മികച്ച ഫീച്ചറുകള്‍; 2020 ല്‍ പുറത്തിറങ്ങിയവയില്‍ ശ്രദ്ധേയമായ 24 സ്മാര്‍ട്ട്‌ഫോണുകള്‍

December 31, 2020
Google News 2 minutes Read

2020 ല്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളാണ് വിവിധ ബ്രാന്റുകളുടേതായി പുറത്തിറങ്ങിയത്. ആപ്പിള്‍ അഞ്ച് ഐഫോണുകളും സാംസംഗ് ആറ് ഫോണുകളും 2020 ല്‍ പുറത്തിറക്കി. വണ്‍ പ്ലസ് മിഡ് റേഞ്ച് സെഗ്മെന്റിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഷവോമിയും ഒപ്പോയും വിവോയുമെല്ലാം പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചു. ഇത്തരത്തില്‍ 2020 ല്‍ വിപണിയില്‍ ശ്രദ്ധേയമായ 24 സ്മാര്‍ട്ട്‌ഫോണുകളും അവയുടെ പ്രത്യേകതകളും പരിശോധിക്കാം.

  • റിയല്‍മി എക്‌സ് 3 സൂപ്പര്‍ സൂം

60x സൂമിംഗ് സംവിധാനവുമായി പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി എക്‌സ് 3 സൂപ്പര്‍ സൂം. 64 എംപി ക്യാമറ, സാംസംഗ് ജിഡബ്ല്യു1 സെന്‍സര്‍, എട്ട് എംപി പെരിസ്‌കോപ് ലെന്‍സ്, എട്ട് എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, രണ്ട് എംപി മാക്രോ ലെന്‍സ് എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. ഒപ്പം 32 എംപിയുടെ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്.

  • ഐഫോണ്‍ 12 മിനി

ഐഫോണ്‍ 12 മിനി 2020 ല്‍ പുറത്തിറങ്ങിയവയില്‍ ശ്രദ്ധേയമായ ഫോണാണ്. 5.4 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയും എ14 ബയോണിക് ചിപ്‌സെറ്റുമാണ് ഫോണിനുള്ളത്. ബ്ലൂ, ഗ്രീന്‍, വൈറ്റ്, ബ്ലാക്ക്, റെഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 69,900 രൂപയാണ് ഫോണിന്റെ വില.

  • വിവോ വി20 പ്രോ

44എംപി + 8 എംപി ഡ്യുവല്‍ ഫ്രണ്ട് ക്യാമറയുമായി എത്തിയ സ്മാര്‍ട്ട്‌ഫോണാണ് വിവോ വി20 പ്രോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി 5ജി പ്ലോസസര്‍, 6.4 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് അമോള്‍ഡ് സ്‌ക്രീന്‍ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • ഐഫോണ്‍ 12 പ്രോ മാക്‌സ്

ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ പ്രധാന പ്രത്യേകത ലൈഡാര്‍ സാങ്കേതിക വിദ്യയായിരുന്നു. 6.7 ഇഞ്ച് ഒഎല്‍ഇഡി സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1,29,900 രൂപയാണ് വില.

  • ഐഫോണ്‍ എസ്ഇ

2020 ല്‍ പുറത്തിറങ്ങിയ ഐഫോണിന്റെ വിലകുറഞ്ഞ മോഡലായിരുന്നു എസ്ഇ. 4.7 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഒപ്പം 12 എംപി വൈഡ് ആംഗിള്‍ ക്യാമറയും ഫോണിനുണ്ട്. 39,900 രൂപയാണ് ഫോണിന്റെ വില.

  • ഗൂഗിള്‍ പിക്‌സല്‍ 4 എ

2020 ല്‍ ഗൂഗിള്‍ പുറത്തിറക്കിയ ഏക സ്മാര്‍ട്ട്‌ഫോണാണ് ഗൂഗിള്‍ പിക്‌സല്‍ 4എ. 12.2 എംപി ഡ്യൂവല്‍ പിക്‌സല്‍ ക്യാമറയാണ് ഫോണിനുള്ളത്. പുറത്തിറങ്ങിയതില്‍ ഏറ്റവും മികച്ച ക്യാമറ ഈ ഫോണിന്റേതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി എസ്ഒസിയാണ് ഫോണിനുള്ളത്.

  • സാംസംഗ് ഗ്യാലക്‌സി നോട്ട് 20 അള്‍ട്ര

സാംസംഗ് ഗ്യാലക്‌സി നോട്ട് 20 അള്‍ട്ര നിലവില്‍ സാംസംഗിന്റേതായി ലഭ്യമായുള്ളതില്‍ ഏറ്റവും ശ്രദ്ധേയമായ സ്മാര്‍ട്ടഫോണാണ്. എക്‌സിനോസ് 990 എസ്ഒസി, 6.9 ഇഞ്് അമോള്‍ഡ് ഡിസ്‌പ്ലേ, 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ് 108 എംപി ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. 1,04,999 രൂപയാണ് ഫോണിന്റെ വില.

  • എല്‍ജി വിംഗ്

ഡ്യുവല്‍ സ്‌ക്രീനുമായാണ് എല്‍ജി വിംഗ് വിപണിയില്‍ എത്തിയത്. 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 1080x 2440 പിക്‌സല്‍ റെസലൂഷന്‍, 3.9 ഇഞ്ചിന്റെ സെക്കന്‍ഡ് സ്‌ക്രീന്‍ (1080ഃ1240 പിക്‌സല്‍) ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി എസ്ഒസി, ട്രിപ്പിള്‍ റിയര്‍ ക്യാം (64എംപി, 13 എംപി, 12 എംപി ) എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.

  • സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ

49,999 രൂപയാണ് സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇയുടെ വില. എക്‌സിനോസ് 990 പ്രോസസര്‍, 6.5 അഞ്ച് ഇഞ്ച് ഫുള്‍എച്ച്ഡി അമോള്‍ഡ് സ്‌ക്രീന്‍, 4500 എംഎഎച്ച് ബാറ്ററി, 32 എംപി മുന്‍ ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

  • വണ്‍ പ്ലസ് 8ടി

ശക്തമായ പ്രോസസറുള്ള ഫോണ്‍ എന്ന നിലയിലാണ് വണ്‍ പ്ലസ് 8 ടി ശ്രദ്ധേയമായത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണ് ഫോണിനുള്ളത്. 6.55 ഇഞ്ച് ഡിസ്‌പ്ലേ, 4500 എംഎഎച്ച് ബാറ്ററി, 65 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ട് എന്നിവ പ്രത്യേകതയാണ്.

  • സാംസംഗ് ഗ്യാലക്‌സി എസ്20 അള്‍ട്ര

സാംസംഗിന്റെ എസ് സീരിസില്‍ പുറത്തിറങ്ങിയതില്‍ ശ്രദ്ധേയമായ ഫോണാണ് സാംസംഗ് ഗ്യാലക്‌സി എസ് 20 അള്‍ട്ര. 108 എംപി ക്യാമറയും 100x സൂം സംവിധാനവുമായി പുറത്തിറങ്ങിയ സാംസംഗിന്റെ ആദ്യ ഫോണായിരുന്നു ഇത്. 87,999 രൂപയായിരുന്നു വില.

  • ഷവോമി എംഐ 10ടി പ്രോ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറില്‍ വരുന്ന കുറഞ്ഞ വിലയുള്ള ഫോണായിരുന്നു ഷവോമി എം ഐ 10 ടി പ്രോ. 39,999 രൂപയായിരുന്നു വില. 5000 എംഎഎച്ച് ബാറ്ററി, 108 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ, 13 എംപി അള്‍ട്രാ വൈഡ് , 5 എംപി മാക്രോ സെന്‍സര്‍ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • പോക്കോ എക്‌സ്2

120 ഹെട്‌സ് റിഫ്രഷ് റേറ്റുമായി വിപണിയിലെത്തിയ വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരുന്നു പോക്കോ എക്‌സ് 2. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്രോസസര്‍, 6.67 ഇഞ്ച് ഡിസ്‌പ്ലേ, 64 എംപി സോണി ഐഎംഎക്‌സ് 686 ക്വാഡ് ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

  • റിയല്‍മി എക്‌സ്50 പ്രോ

ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ആദ്യ ഫൈവ്ജി സ്മാര്‍ട്ട്‌ഫോണായിരുന്നു റിയല്‍മി എക്‌സ്50 പ്രോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍, 6.44 ഇഞ്ച് സാംസംഗ് സൂപ്പര്‍ അമോള്‍ഡ് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2400×1080 പിക്‌സല്‍ റെസലൂഷന്‍, 20.9 ആസ്‌പെക്ട് റേഷ്യോ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

  • വിവോ എക്‌സ്50 പ്രോ

ഗിമ്പല്‍ ക്യാമറ സിസ്റ്റവുമായി പുറത്തിറങ്ങിയ ആദ്യ സ്മാര്‍ട്ട്‌ഫോണായിരുന്നു വിവോ എക്‌സ്50 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 765 ജി എസ്ഒസി, എട്ട് ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 48 എംപി മെയിന്‍ സെന്‍സര്‍ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • സാംസംഗ് ഗ്യാലക്‌സി എം51

7000 എംഎഎച്ച് ബാറ്ററിയുമായി വിപണിയിലെത്തിയ ഏക ഫോണാണ് സാംസംഗ് ഗ്യാലക്‌സി എം51. 6.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 ജി പ്ലോസസറാണ് ഫോണിന്റേത്.

  • ഒപ്പോ ഫൈന്‍ഡ് എക്‌സ്2

ത്രികെ ക്യൂഎച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ എത്തിയ ഫോണായിരുന്നു ഒപ്പോ ഫൈന്‍ഡ് എക്‌സ്2. 6.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. 48 എംപി സോണി ഐഎംഎക്‌സ് 689 സെന്‍സര്‍ വൈഡ് ആംഗിള്‍ ക്യാമറ, 13 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറ, 60 എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

  • വണ്‍പ്ലസ് നോര്‍ഡ്

മിഡ് റേഞ്ച് പ്രൈസ് വിഭാഗത്തില്‍ വണ്‍ പ്ലസ് അവതരിപ്പിച്ച ഫോണാണ് വണ്‍ പ്ലസ് നോര്‍ഡ്. 24,999 രൂപയാണ് ഫോണിന്റെ വില. 6.44 ഇഞ്ച് അമോള്‍ഡ് ഡിസ്‌പ്ലേ, 4115 എംഎഎച്ച് വ്രാപ്ചാര്‍ജ് 30ടി ഫാസ്റ്റ് ചാര്‍ജിംഗ്, 32 എംപി +എട്ട് എംപി ഡ്യുവല്‍ ഫ്രണ്ട് ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • റോഗ് ഫോണ്‍ 3

ഗെയിമിംഗ് പ്രേമികള്‍ക്കായി അസൂസ് പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണായിരുന്നു റോഗ് ഫോണ്‍ 3. എയര്‍ ട്രിഗേഴ്‌സ്, ഡ്യുവല്‍ ഫ്രണ്ട് ഫയറിംഗ് സ്പീക്കേഴ്‌സ്, എക്‌സ് മോഡ്, ഒക്ടാ കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രോസസര്‍, 6.59 ഇഞ്ച് അമോള്‍ഡ് എച്ച്ഡിആര്‍10 പ്ലസ് ഡിസ്‌പ്ലേ എന്നിവയെല്ലാം ഫോണിന്റെ പ്രത്യേകതയാണ്.

  • ഒപ്പോ റെനോ 4

ത്രീഡി കര്‍വ്ഡ് ഫോണ്‍ എന്നതായിരുന്നു ഒപ്പോ റെനോ 4ന്റെ പ്രത്യേകത. 6.5 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 720 ജി പ്ലോസസര്‍, 48 എംപി +എട്ട് എംപി+ രണ്ട് എംപി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

  • റെഡ്മി 9എ

കുറഞ്ഞ വിലയില്‍ 5000 എംഎഎച്ച് ബാറ്ററിയുമായാണ് റെഡ്മി 9 എ വിപണിയില്‍ എത്തിയത്. 6,799 രൂപയായിരുന്നു ഫോണിന്റെ വില. 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍ഇഡി പാനല്‍, 13 എംപി റിയര്‍ ക്യാമറ, അഞ്ച് എംപി സെല്‍ഫി ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • ഒപ്പോ എഫ് 17 പ്രോ

2020 ല്‍ വിപണിയില്‍ എത്തിയ വലിപ്പവും ഭാരവും കുറഞ്ഞ ഫോണായിരുന്നു ഒപ്പോ എഫ് 17 പ്രോ. മീഡിയാ ടെക് ഹീലിയോ പി95 പ്ലോസര്‍, 6.4 ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് കര്‍വ്ഡ് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.

  • ഐക്യൂഒഒ 3

സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണായിരുന്നു ഐക്യൂഒഒ 3. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിവോ തങ്ങളുടെ പുതിയ ബ്രാന്‍ഡ് ആയി ഐക്യുഒഒയെ അവതരിപ്പിച്ചത്.

  • റിയല്‍മി 6 ഐ

90 Hz റിഫ്രഷ് റേറ്റില്‍ കുറഞ്ഞ വിലയില്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണാണ് റിയല്‍മി 6 ഐ. 6.5ഇഞ്ച് ഡിസ്‌പ്ലേ, 4300 എംഎഎച്ച് ബാറ്ററി, 30w ഫാസ്റ്റ് ചാര്‍ജിംഗ്, 48 എംപി എഐ ക്വാഡ് ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ/ ഗാഡ്ജറ്റ്‌സ് നൗ

Story Highlights – 24 biggest smartphone launches of 2020 and their key features

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here