കൊച്ചി കാർണിവൽ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പുനഃസൃഷ്ടിക്കാനൊരുങ്ങി ട്വന്റിഫോർ; ഈ പുതുവത്സരം ട്വന്റിഫോറിനൊപ്പം ആഘോഷമാക്കാം

24 recreates cochin carnival through AR

അറബിക്കടലിന്റെ റാണിയായ കൊച്ചി ആഘോഷങ്ങളുടെ തലസ്ഥാനം കൂടിയാണ്. പുതുവസ്തരാഘോഷത്തിന്റെ ഹൈലൈറ്റും ഇവിടെ നടക്കുന്ന കാർണിവലാണ്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിുള്ളവരും വിദേശികളുമടക്കം കാർണിവൽ കാണാൻ അന്നേ ദിവസം കൊച്ചിയിലേക്ക് ഒഴുകിയെത്തും. എന്നാൽ കൊവിഡ് മാഹാമാരിക്കാലത്തെ പുതുവത്സരാഘോഷത്തിൽ ഇത്തവണ കാർണിവലില്ല.

അതുകൊണ്ട് തന്നെ കേരളക്കര, പ്രത്യേകിച്ച് കൊച്ചി നിവാസികൾ നിരാശയിലാണ്. അതുകൊണ്ട് തന്നെ ഈ പുതുവത്സര ഉത്സവം പുനഃസൃഷ്ടിക്കുകയാണ് ട്വന്റിഫോർ.

കൊറോണ വൈറസ് മുടക്കിയ കാർണിവൽ കൊടിയിറക്കം ട്വന്റിഫോർ പ്രേക്ഷകരിലേക്കെത്തിക്കുന്നു. എപ്പോഴും കൂടെ നിൽക്കുന്ന പ്രേക്ഷകർക്ക് ട്വന്റിഫോർ നൽകുന്ന ആദ്യ പുതുവത്സരസമ്മാനമാണ് ഈ ദൃശ്യ വിസ്മയം. ഇന്ന് രാത്രി 10 ന് ആരംഭിക്കുന്ന ഓഗ്മെന്റഡ് റിയാലിറ്റി ഷോ 12.30 വരെ നീളും. ഈ പുതുവത്സരം ട്വന്റിഫോറിനൊപ്പം ആഘോഷമാക്കാം.

Story Highlights – 24 recreates cochin carnival through AR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top