ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ടോടെ ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേറ്റു; വിഡിയോ

Australia welcomes 2021 with sydney firework

ലോകത്തെ ഏറ്റവും മികച്ച വെടിക്കെട്ടോടെ ഓസ്‌ട്രേലിയയും പുതുവർഷത്തെ വരവേറ്റു. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഹാർബറിലാണ് ലോകത്തെ ഏറ്റവും വർണാഭമായ കരിമരുന്ന് പ്രയോഗം നടക്കുന്നത്.

എല്ലാ വർഷവും ദശലക്ഷക്കണക്കിന് പേരാണ് പുതുവത്സര ദിനത്തിൽ ഈ വിസമയക്കാഴ്ച കാണാൻ മാത്രം സിഡ്‌നി ഹാർബറിൽ എത്തിച്ചേരുന്നത്.

എന്നാൽ ഇത്തവണ കൊവിഡ് പശ്ചാത്തലത്തിൽ വളരെ ചുരുക്കം പേർക്ക് മാത്രമേ പ്രദേശത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. പെർമിറ്റുള്ളവർക്ക് മാത്രമായിരുന്നു അനുമതി.

കൊവിഡ് പശ്ചാത്തലത്തിൽ മെൽബൺ, ബ്രിസ്‌ബെയ്ൻ, അഡ്‌ലെയ്ഡ് എന്നിവിടങ്ങളിലുള്ള വെടിക്കെട്ട് മാറ്റിവച്ചിരുന്നു.

Story Highlights – Australia welcomes 2021 with sydney firework

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top