അതിജീവനം എന്ന സ്വപ്നത്തിലേക്ക് 21-ാം നൂറ്റാണ്ടിന്റെ 21-ാം വർഷം മിഴിതുറന്നു

2021 ന്റെ വർണ പ്രതീക്ഷയിലേക്ക് ലോകം. അതിജീവനം എന്ന സ്വപ്നത്തിലേക്ക് 21-ാം നൂറ്റാണ്ടിന്റെ 21-ാം വർഷം മിഴിതുറന്നു. ആഘോഷവും ആൾക്കൂട്ടവുമില്ലാതെ
നിയന്ത്രണങ്ങൾക്കിടയിലും പ്രതീക്ഷകളെ വരവേൽക്കാൻ ലോകം ചില നിറക്കൂട്ടുകൾ ഒരുക്കിയിരുന്നു.

ഭൂഗോളത്തിന്റെ പലയിടത്തും ഇതിനോടകം പുതുവർഷം പിറന്നു കഴിഞ്ഞു. 2021 ആദ്യമെത്തിയത് പസഫിക് ദ്വീപുകളിലാണ്, ന്യൂസിലന്റിലെ സമോവ, കിരിബാതി തുടങ്ങിയവിടങ്ങളിലാണ് പുതുവർഷം ആദ്യം എത്തിയത്. തൊട്ടുപിറകെ ഓസ്‌ട്രേലിയയിലും പുതുവർഷമെത്തി. സിഡ്നി ഹാർബറിലെ കരിമരുന്ന് പ്രയോഗത്തോടെയാണ് ഓസ്ട്രേലിയ പുതുവർഷത്തെ വരവേറ്റത്. പിന്നീട് ജപ്പാൻ, ഉത്തര -ദക്ഷിണ കൊറിയൻ രാജ്യങ്ങളിലും കർശന ആൾക്കൂട്ട ആഘോഷ നിയന്ത്രണങ്ങളോടെ പുതുവർഷം കൺതുറന്നു. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ 2021 നെ വരവേൽക്കാൻ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. പുതിയ പ്രതീക്ഷകളുടെ പ്രഭാതത്തിലേക്ക് ലോകം ഉണരുന്നു… നിറയെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി…

അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമേവ ദ്വീപിലാണ്. അതായത് ആദ്യം പുതുവർഷമെത്തുന്ന പസഫിക് ദ്വീപിൽ പുതുവർഷമെത്തി 24 മണിക്കൂർ പിന്നിടുമ്പോൾ. ഇന്ത്യൻ സമയം ജനുവരി 1 വൈകുന്നേരം 3.30 ഓടെ അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ബേക്കർ ദ്വീപിലും ഹൗലാൻഡ് ദ്വീപിലുമാണെന്നുള്ളതാണ് യഥാർത്ഥ വസ്തുത. എന്നാൽ ഈ രണ്ടു ദ്വീപിലും ജനവാസമില്ലാത്തതിനാൽ അമേരിക്കൻ സമോവയെയാണ് ഇക്കാര്യത്തിൽ രാജ്യങ്ങൾ കണക്കിലെടുക്കുന്നത്.

Story Highlights – 21st year of the 21st century has opened the door to the dream of survival

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top