മുൻ ഇന്ത്യൻ ക്രിക്കറ്റർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു

Laxman Sivaramakrishnan joins BJP

മുൻ ഇന്ത്യൻ ക്രിക്കറ്ററും കമൻ്റേറ്ററുമായ ലക്ഷ്മൺ ശിവരാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മുൻ ലെഗ് സ്പിന്നർ ബിജെപി അംഗത്വം സ്വീകരിച്ചത്. ഒരു ക്രിക്കറ്റർ എന്ന നിലയിൽ തനിക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ലെന്നും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലെങ്കിലും അതിനു കഴിയണമെന്നതു കൊണ്ടാണ് ബിജെപിയിൽ ചേരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

“20 വർഷത്തോളം ഞാൻ കളിച്ചു. 20 വർഷത്തോളം ഞാൻ കമൻ്ററി പറയുകയും കളി പഠിപ്പിക്കുകയും ചെയ്തു. ആകെ 40 വർഷങ്ങൾ ഈ ഗെയിമിനോടൊപ്പം ഞാൻ ഉണ്ടായിരുന്നു. ഇപ്പോൾ ഞാൻ ജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു വെല്ലുവിളിയെയാണ് നോക്കിക്കാണാൻ ആഗ്രഹിക്കുന്നത്.”- അദ്ദേഹം പറഞ്ഞു.

55കാരനായ ഇദ്ദേഹം ഇന്ത്യക്കായി 9 ടെസ്റ്റ് മത്സരങ്ങളിലും 16 ഏകദിന മത്സരങ്ങളിലും കളത്തിൽ ഇറങ്ങിയിട്ടുണ്ട്. യഥാക്രമം 26, 15 വിക്കറ്റുകളും അദ്ദേഹം നേടി. 17ആമത്തെ വയസ്സിൽ അരങ്ങേറിയ അദ്ദേഹം 1983 മുതൽ 86 വരെ മാത്രമേ ദേശീയ ടീമിൽ കളിച്ചിട്ടുള്ളൂ.

Story Highlights – Former India cricketer Laxman Sivaramakrishnan joins BJP in Tamil Nadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top