Advertisement

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി

January 1, 2021
Google News 1 minute Read
Gold seized again in Kannur airport

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. രണ്ടു പേരില്‍ നിന്നായി 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ രണ്ട് പേരില്‍ നിന്നായി 1714 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ എന്നിവരാണ് പിടിയിലായത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.

വ്യാഴാഴ്ച ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ്ശ്രീകണ്ഠാപുരം സ്വദേശി ഷബീര്‍ വന്നത്. 53 ലക്ഷം രൂപയോളം വില വരുന്ന1038 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെത്തിയത്. നാദാപുരം സ്വദേശി ആഷിഖ് ഇന്‍ഡിഗോ വിമാനത്തിലാണ് കണ്ണൂരിലെത്തിയത്. 32 ലക്ഷം രൂപയിലധികം വില വരുന്ന 676 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

Story Highlights – Gold seized again in Kannur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here