കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു

കോഴിക്കോട് മുത്തപ്പന്‍പുഴയില്‍ വനത്തിനുള്ളില്‍ കാട്ടാന കിണറ്റില്‍ വീണു. മൂന്നു ദിവസം ആയി ആന കിണറ്റില്‍ വീണിട്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. നാട്ടുകാരാണ് വിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

ആനക്കാംപൊയിലെ തൊണ്ണൂറ് എന്ന സ്ഥലത്താണ് സംഭവം. വനത്തിനുള്ളിലെ സ്ഥലമായതിനാല്‍ ഇവിടേക്ക് ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെയോ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ വാഹനങ്ങള്‍ എത്തിക്കാനാകില്ല. ഇതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ ഇവിടേക്ക് എത്തിക്കുന്നതിന് വൈകുമെന്നാണ് വിവരം.

Story Highlights – Kozhikode wild elephant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top