നിയമസഭ സമ്മേളനം ഈ മാസം എട്ടിന് ചേരും; ബജറ്റ് 15ന്

പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ എട്ടിന് തുടക്കമാകും. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം സഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു.
15ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. 22ന് സമ്മേളനം സമാപിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും ഭരണപക്ഷം നിയസഭയിലെത്തുക. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരിക്കും പ്രതിപക്ഷശ്രമം. സമ്പൂര്‍ണമായ ബജറ്റ് അവതരിപ്പിക്കുമെന്നാണ് ധനമന്ത്രി തോമസ് ഐസക് നല്‍കിയ ഉറപ്പ്. ഗവര്‍ണറുടെ നയപ്രഖ്യപനത്തോട് കൂടിയാകും സമ്മേളനത്തിന് തുടക്കം.
Story Highlights – legislative assembly, budget
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here