നടരാജനല്ല, മൂന്നാം ടെസ്റ്റിൽ ശർദ്ദുൽ താക്കൂർ അരങ്ങേറിയേക്കുമെന്ന് റിപ്പോർട്ട്

Shardul Thakur test natarajan

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ ശർദ്ദുൽ താക്കൂർ അരങ്ങേറിയേക്കുമെന്ന് റിപ്പോർട്ട്. ഉമേഷ് യാദവ് പരുക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് ശർദ്ദുലിന് നറുക്ക് വീഴുക. ടെസ്റ്റ് ടീമിലെ നെറ്റ് ബൗളറായിരുന്ന തമിഴ്നാട് പേസർ ടി നടരാജൻ അരങ്ങേറുമെന്നാണ് നേരത്തെ റിപ്പോർട്ടുകൾ ഉയർന്നത്. എന്നാൽ, ഇതിനെ പിന്തള്ളിയാണ് ഇപ്പോൾ പുതിയ റിപ്പോർട്ട്.

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ പരിചയ സമ്പത്താണ് ശർദ്ദുലിന് നേട്ടമായത്. നടരാജൻ തമിഴ്നാടിനായി 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. 64 വിക്കറ്റുകളും താരത്തിനുണ്ട്. എന്നാൽ, 62 മത്സരങ്ങളിൽ നിന്നായി 206 വിക്കറ്റുകളാണ് ശർദ്ദുൽ നേടിയിട്ടുള്ളത്. വാലറ്റത്ത് ഭേദപ്പെട്ട നിലയിൽ ബാറ്റ് ചെയ്യാനും താരത്തിനു കഴിയും. അതുകൊണ്ട് തന്നെ നടരാജനെ മറികടന്ന് ശർദ്ദുൽ താക്കൂർ ടീമിൽ എത്തിയേക്കുമെന്നാണ് സൂചന.

Read Also : ബോക്സിംഗ് ഡേ ടെസ്റ്റ്: പകരം വീട്ടി ഇന്ത്യ; എട്ട് വിക്കറ്റ് ജയം

വിൻഡീസിന് എതിരായ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ ഒരു പന്ത് പോലും എറിയാനാവാതെ പരിക്കിനെ തുടർന്ന് ഷർദുലിന് മടങ്ങേണ്ടി വന്നിരുന്നു. ഉമേഷ് യാദവിന് പകരം ഷർദുൽ പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യതയെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

രണ്ട് ടെസ്റ്റ് മത്സരങ്ങൾ അവസാനിച്ചപ്പോൾ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1 എന്ന നിലയിൽ സമനില പാലിക്കുകയാണ്. ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ വിജയിച്ചപ്പോൾ ഇന്ത്യ രണ്ടാം ടെസ്റ്റിൽ വിജയം സ്വന്തമാക്കിയിരുന്നു. ജനുവരി ഏഴിന് സിഡ്നിയിലാണ് മൂന്നാമത്തെ ടെസ്റ്റ് മത്സരം.

Story Highlights – Shardul Thakur likely to play Sydney Test

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top