ഹത്‌റാസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി
January 1, 2021
2 minutes Read
ഹത്‌റാസ് കേസ് പരിഗണിക്കുന്ന ജഡ്ജിയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. മിര്‍സാപൂരിലെ ജില്ലാ മജിസ്‌ട്രേറ്റായാണ് പ്രവീണ്‍ കുമാര്‍ ലക്‌സറിനെ മാറ്റി നിയമിച്ചത്.
യു.പിയിലെ ജാല്‍ നിഗം അഡീഷണ്‍ മജിസ്‌ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്‍ ഹത്‌റാസിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 14നാണ് ഹത്‌റാസില്‍ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പൊലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Story Highlights – UP government has transferred a judge hearing the Hathras case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement