വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി; അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇടുക്കിയിലെ വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി. ഇടുക്കി എസ്പി പി. കെ. മധുവിനാണ് അന്വേഷണ ചുമതല. സംസ്ഥാന വ്യാപക അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് നീക്കം.
വാഗമൺ ലഹരിമരുന്നു പാർട്ടി കേസിൽ 9 പ്രതികളാണ് പിടിലായത്. ഇവർക്ക് സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലഹരി മരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം സംസ്ഥാന വ്യാപകമാക്കുന്നതിന് വേണ്ടി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇടുക്കി എഎസ്പിയുടെ നേതൃത്വത്തിൽ ഉള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല.
കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനും ഡിജിപി അനുമതി നൽകിയിട്ടുണ്ട്. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ 20നാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടിക്ക് എത്തിയ 58 പേരടങ്ങുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരുടെ പക്കൽ നിന്നും എൽഎസ്ഡി, ഹാഷിഷ്, മെത്ത് ക്രിസ്റ്റൽ കഞ്ചാവ് തുടങ്ങിയ മാരക ലഹരിമരുന്നുകളാണ് പൊലീസ് പിടികൂടിയത്. എന്നാൽ ലഹരി പാർട്ടിയിൽ പങ്കെടുത്ത 49 പേരെയും വിട്ടയച്ചു . ഒപ്പം റിസോർട്ട് ഉടമയായ സിപിഐ പ്രാദേശിക നേതാവിനെ കേസിൽ പ്രതി ചേർക്കാനും അന്വേഷണ സംഘം തയ്യാറായില്ല. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം കൂടുതൽ കാര്യക്ഷമാക്കുന്നതിനുവേണ്ടി ക്രൈം ബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
Story Highlights – vagamon, night party, drugs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here