റാന്നിയിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പത്തനംതിട്ട റാന്നി പഞ്ചായത്തിൽ എൽഡിഎഫുമായി സഖ്യമുണ്ടാക്കിയ ബിജെപി മെമ്പർമാർക്കെതിരെ നടപടി. മെമ്പർമാരായ കെപി രവീന്ദ്രൻ, വിനോദ് എഎസ് എന്നിവരെ ബിജെപിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി അറിഞ്ഞല്ല സഖ്യമുണ്ടാക്കിയതെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും ജില്ലാ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവെക്കാനുള്ള ആവശ്യം തള്ളിയ ശോഭ ചാർലിയെ പുറത്താക്കി എൽഡിഎഫ് പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റിയും നേരത്തെ തീരുമാനം എടുത്തിരുന്നു.

Story Highlights – In Ranni, BJP members who had allied with the LDF were expelled from the party
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News