Advertisement

താരങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിട്ടില്ല; ഇന്ത്യൻ ടീം അംഗങ്ങൾ ആരാധകനുമായി ഇടപഴകിയതിൽ വിശദീകരണവുമായി ബിസിസിഐ

January 2, 2021
Google News 2 minutes Read
players rotocols restaurant BCCI

ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഓസ്ട്രേലിയയിൽ വെച്ച് ആരാധകനുമായി ഇടപഴകിയ സംഭവത്തിൽ വിശദീകരണവുമായി ബിസിസിഐ. താരങ്ങൾ കൊവിഡ് മാനദണ്ഡം ലംഘിച്ചിട്ടില്ലെന്നും നിബന്ധനകളൊക്കെ അവർ പാലിച്ചിരുന്നു എന്നുമാണ് ബിസിസിഐയുടെ വിശദീകരണം.

“താരങ്ങൾ ഭക്ഷണം കഴിക്കാനായി പുറത്തേക്ക് പോയതാണ്. അവർ മാനദണ്ഡങ്ങളൊക്കെ പാലിച്ചിരുന്നു. താപനില പരിശോധിക്കുകയും ടേബിളിൽ ഇരിക്കുന്നതിനു മുൻപ് സാനിറ്റൈസ് ചെയ്യുകയും ചെയ്തു. ഇതൊരു വലിയ പ്രശ്നമാക്കേണ്ട കാര്യമില്ല. ആരാധകൻ പന്തിനെ ആലിംഗനം ചെയ്ത സംഭവത്തിൽ, അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ആ ആരാധകൻ തന്നെ പറഞ്ഞല്ലോ.”- ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also : റെസ്റ്റോറന്റിൽ വച്ച് ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യും

സംഭവത്തിൽ അഞ്ച് ഇന്ത്യൻ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യും. മൂന്നാം ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിൽ ഇവർ മറ്റ് ടീം അംഗങ്ങൾക്കൊപ്പം ഉണ്ടാവില്ല. ഈ അഞ്ച് താരങ്ങളും പ്രത്യേകമായാവും പരിശീലനത്തിൽ ഏർപ്പെടുക. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം അറിയിച്ചത്.

രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ, ഋഷഭ് പന്ത്, നവദീപ് സെയ്നി, പൃഥ്വി ഷാ എന്നീ താരങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. മൂന്നാം ടെസ്റ്റിനുള്ള ടീമിൽ ഇടം ഉറപ്പിച്ച രോഹിത്, ഗിൽ, പന്ത് എന്നിവർ സംഭവത്തിൽ ഉൾപ്പെട്ടത് ഇന്ത്യൻ ടീമിനു കനത്ത തിരിച്ചടിയാണ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയെങ്കിൽ ഇവർക്ക് അടുത്ത മത്സരത്തിൽ കളിക്കാനാവില്ല. വീണ്ടും ക്വാറൻ്റീനിൽ ഇരുന്ന് കൊവിഡ് നെഗറ്റീവായാലേ ബയോ ബബിളിൽ പ്രവേശിക്കാനാവൂ.

Story Highlights – Indian players followed protocols while visiting restaurant clarifies BCCI source

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here