ഇന്ന് സംസ്ഥാന വ്യാപകമായി മന്നം ജയന്തി ആചരണം നടക്കും

നായർ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി മന്നം ജയന്തി ആചരണം നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ നടത്തി വരുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും ഒഴിവാക്കിയിട്ടുണ്ട്. മന്നം സമാധി മണ്ഡപത്തിൽ രാവിലെ 7.30 മുതൽ പുഷ്പാർച്ചന ആരംഭിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുദായാംഗങ്ങളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ താലൂക്ക് യൂണിയനുകളിലും, കരയോഗങ്ങളിലും, എൻഎസ്എസ് സ്ഥാപനങ്ങളിലും രാവിലെ 11ന് പുഷ്പാർച്ചന നടത്തും.

Story Highlights – Mannam Jayanti will be celebrated across the state

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top