റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തും; കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍

Tractor parade to be held on Republic Day; Farmers' organizations with warning

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കേന്ദ്രസര്‍ക്കാറിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍. ചര്‍ച്ച പരാജയപ്പെട്ടാല്‍ കൂടുതല്‍ കര്‍ഷകരെ അതിര്‍ത്തികളിലേക്ക് കൊണ്ടുവരാന്‍ സംഘടനകളുടെ തീരുമാനം. സമരത്തിനിടെ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ മറ്റന്നാള്‍ നടക്കാനിരിക്കുന്ന ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. ജനുവരി 23 ന് എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ കിസാന്‍ പരേഡ് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ കര്‍ഷക സംഘടനകള്‍ സ്വാഗതം ചെയ്തു. മറ്റ് സംസ്ഥാനങ്ങളും സമാനമായ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനിടെ ഗാസിപുരില്‍ സമരം ചെയ്യുന്ന കശ്മീര്‍ സിംഗ് എന്ന കര്‍ഷകന്‍ ഇന്ന് ഉച്ചയ്ക്ക് ആത്മഹത്യ ചെയ്തു. തന്റെ ജീവത്യാഗം പാഴാക്കരുതെന്ന് കുറിപ്പ് എഴുതി വച്ചായിരുന്നു ആത്മഹത്യ. പ്രതികൂല കാലാവസ്ഥയിലുടെയാണ് സമരം തുടരുന്നത്. അതിശൈത്യത്തിനിടെ പെയ്ത കനത്ത മഴയും സമര കേന്ദ്രത്തിലെ സ്ഥിതി സങ്കീര്‍ണമാക്കി.

Story Highlights – Tractor parade to be held on Republic Day; Farmers’ organizations with warning

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top