വേളിയില്‍ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍

Kollam Suicide case; Three in custody

തിരുവനന്തപുരം വേളിയില്‍ കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയത് കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയിലാണ്.

കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിയിട്ടിരിക്കുകയാണ്. നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടും കമ്പനി തുറന്നിട്ടുണ്ടായിരുന്നില്ല. തൊഴിലാളികള്‍ നീണ്ട കാലമായി സമരത്തിലായിരുന്നു. കളക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ കഴിയില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. പട്ടിണി മൂലമാണ് പ്രഫുല്ല കുമാറിന്റെ ആത്മഹത്യയെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.

Story Highlights – suicide, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top