കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള രേഖകള്‍ സ്വന്തമാക്കിയ ആദ്യ ഇതര സംസ്ഥാനക്കാരനെ വെടിവച്ച് കൊന്നു

കശ്മീരില്‍ സ്ഥിരതാമസത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഭൂമിയും സ്വന്തമാക്കിയ ഇതര സംസ്ഥാനത്ത് നിന്നുള്ള ആദ്യ ആളെ ഭീകരവാദികള്‍ കൊന്നു. 70കാരനായ ആഭരണ വ്യാപാരിയെ ആണ് ഭീകരവാദികള്‍ വെടിവച്ച് കൊന്നത്. മോട്ടോര്‍ സൈക്കിളില്‍ എത്തിയ ഭീകരവാദികള്‍ ശ്രീനഗറിലെ ആളുകള്‍ തിങ്ങിക്കൂടിയ സാറൈ ബാല പ്രദേശത്ത് വച്ചാണ് ആക്രമണം നടത്തിയത്.

40ഓളം വര്‍ഷമായി കാശ്മീരില്‍ താമസിക്കുന്ന സത്പാല്‍ നിശ്ചലാണ് കൊല്ലപ്പെട്ടത്. പാക് പിന്തുണയുള്ള ഭീകരവാദ സംഘടനയായ ടിആര്‍എല്‍എഫ് ആണ് സംഭവത്തിന് പിന്നിലെന്നാണ് സുരക്ഷ സേനയുടെ നിഗമനം. ഭീകരവാദ സംഘടന സംഭവത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്ത് എഴുതിയ കുറിപ്പ് സുരക്ഷാ സേനയ്ക്ക് ലഭിച്ചു.

Story Highlights – jammu kashmir, shot dead

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top