Advertisement

കിം കിം മിം സംസ്കൃതത്തിൽ; വിഡിയോ പങ്കുവച്ച് മഞ്ജു വാര്യർ

January 3, 2021
Google News 0 minutes Read
kim sanskrit manju warrier

തൻ്റെ നൃത്തച്ചുവടുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായ കിം കിം കിം എന്ന പാട്ടിൻ്റെ സംസ്കൃത രൂപം പുറത്തുവിട്ട് മഞ്ജു വാര്യർ. ഷിബു കുമാറും കൂട്ടരും ചേർന്നൊരുക്കിയ ഗാനം തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഷിബു കുമാറിന്റെ വരികൾ തയാറാക്കിയ സംസ്‌കൃത ഗാനം ആലപിച്ചിരിക്കുന്നത് അദിതി നായരാണ്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമാണ് ഇത്. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here