കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആശുപത്രിയിൽ

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴഞ്ഞു വീണതിനെ തുടർന്ന് കർണാടകയിലെ ചിത്രദുർഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ബിജെപി കോർ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിയുടെ രക്ത സമ്മർദ്ദത്തിൽ വ്യതിയാനമുണ്ടെന്നും ഷുഗറിന്റെ അളവ് കുറഞ്ഞതായും ആശുപത്രി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Story Highlights – Union Minister Sadananda Gowda collapses due to low BP
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News