Advertisement

ബോംബെ ഗോൾഡ് & ഡയമണ്ട്സ് ഇനി തിരൂരിലും

January 4, 2021
Google News 2 minutes Read
bombay gold and diamonds opens showroom in tirur

കേരളത്തിലെ പ്രമുഖ ജ്വല്ലറിയായ ബോംബെ ഗോൾഡ് & ഡയമണ്ട്സിന്റെ നാലാമത്തെ ഷോറൂം തിരൂർ നടുവിലങ്ങാടിയിലെ എഎകെ മാളിൽ പ്രവർത്തനം ആരംഭിക്കുന്നു. ജനുവരി 21 ന് രാവിലെ 10 മണിക്കാണ് ഉദ്‌ഘാടനം. ഡിസംബർ 28ന് എഎകെ മാൾ ഓഫിസിൽ നടന്ന ചടങ്ങിൽ എഎകെ ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ മൊയ്തീൻ കുട്ടി ഹാജിയും ബോംബെ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ അലവിക്കുട്ടി ഹാജിയും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.

തിരൂർ ആസ്ഥാനമായി, ഇന്ത്യയിലും ഗൾഫിലും വ്യാവസായിക സംരംഭങ്ങളുള്ള എഎകെ ഗ്രൂപ്പ് ഇന്റർനാഷണലുമായി ചേർന്നാണ് ബോംബെ ഗോൾഡ് & ഡയമണ്ട്സ് പുതിയ ഷോറൂം ആരംഭിക്കുന്നത്.

ബോംബെ ഗോൾഡ് & ഡയമണ്ട്സിന്റെ തിരൂർ ഷോറൂമിൽ ഏറ്റവും പുതിയ കളക്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വിവാഹാവശ്യങ്ങൾക്കുള്ള സ്വർണാഭരണങ്ങൾക്ക് പുറമെ ഡെയിലി വെയർ ആഭരണങ്ങളും ബ്രാൻഡഡ് ആഭരണങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്നും ചെയർമാൻ അലവിക്കുട്ടി ഹാജി അറിയിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ കണക്കിലെടുത്ത് വളരെ ലളിതമായ രീതിയിലാണ് ചടങ്ങുകൾ എന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights – bombay gold and diamonds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here