ഭർത്താവിനെ കൊന്ന് ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു

ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച് യുവതി. ഇതിന് പിന്നാലെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. ഡൽഹിയിലെ ചത്തർപുർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. 37കാരനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഫേസ്ബുക്കിലൂടെ കൊലപാതക വിവരം അറിഞ്ഞ അയൽവാസി വീടിനുള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും വാതിൽ പൂട്ടിയിരുന്നതിനാല്‍ അതിന് സാധിച്ചില്ല. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്ത് പ്രവേശിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ അബോധാവസ്തയില്‍ കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു മാറ്റി.
മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിനിയാണ് യുവതി. ഇവർക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.
Story Highlights – delhi woman killed first hubby then wrote facebook post killed himself
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here