ഡോളർ കടത്ത് കേസ്; കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്ന് മുതൽ ആരംഭിക്കും

dollar smuggling by attache and consular general

ഡോളർ കടത്ത് കേസിൽ കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഇന്ന് മുതൽ ആരംഭിക്കും. യുഎഇ കോൺസുലേറ്റിലെ അറ്റാഷെ, കോൺസിൽ ജനറൽ തുടങ്ങിയവരുടെ ഡ്രൈവർമാരെയാണ് ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യുക.

യുഎഇ കോൺസുലേറ്റിന്റെ വാഹനത്തിൽ ഡോളർ കടത്തിയതായി സ്വപ്ന മൊഴി നൽകിയിരുന്നു. ഇതിനു പുറമേ, കോൺസുലേറ്റിന്റെ വാഹനത്തിൽ ആരെല്ലാം യാത്ര ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ. ഇരുവരോടും രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവ് കൊച്ചി ഓഫീസിൽ എത്താനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ സംസ്ഥാന അസി. പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണയെ കസ്റ്റംസ് ചോദ്യം ചെയ്യും.

Story Highlights – Dollar smuggling case; Customs interrogation will begin today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top