Advertisement

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും

January 4, 2021
Google News 2 minutes Read

ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ഇന്ന് ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും. താത്ക്കാലിക സുരക്ഷാ സമിതി അംഗമായുള്ള ഇന്ത്യയുടെ കാലാവധി ആരംഭിയ്ക്കുന്നതിന് മുന്നോടിയായാണ് ത്രിവർണ്ണപതാക സ്ഥാപിയ്ക്കുന്നത്. 5 പുതിയ തത്ക്കാലിക അംഗങ്ങളുടെ 2 വർഷ കാലാവധിയാണ് ഇന്ന് ആരംഭിയ്ക്കുക.

ഇന്ത്യയ്ക്ക് പുറമേ നേർവ്വേ, കെനിയ, അയർലന്റ് , മെക്‌സിക്കോ എന്നിവയാണ് പുതുതായി ഇന്ന് സുരക്ഷാ സമിതിയുടെ ഭാഗമാകും. താത്ക്കാലിക അംഗരാജ്യങ്ങൾ. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂർത്തി ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പതാക സ്ഥാപിയ്ക്കുക. ഈ വർഷം ഓഗസ്റ്റിൽ ഇന്ത്യൻ പ്രതിനിധി രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഒരു മാസം അലങ്കരിയ്ക്കും.

Story Highlights – India’s national flag will be hoisted at the UN Security Council today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here